Sports
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 549 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം വെറും 140 റൺസിന് പുറത്തായി. ദക്ഷിണാഫ്രിക്ക 408 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കി.
ഇതോടെ, രണ്ടു മത്സരങ്ങളുടെ പരമ്പര സന്ദർശകർ തൂത്തുവാരി. 2000നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്.
അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയ്ക്ക് മാത്രമേ ദക്ഷിണാഫ്രിക്കൻ ബൗളിംഗിനു മുന്നിൽ പിടിച്ചുനില്‍ക്കാനായുള്ളൂ. യശസ്വി ജയ്സ്വാൾ (13), കെ.എൽ. രാഹുൽ (ആറ്), സായ് സുദർശൻ (14), കുൽദീപ് യാദവ് (അഞ്ച്), ധ്രുവ് ജുറെല്‍ (രണ്ട്), ക്യാപ്റ്റന്‍ റിഷഭ് പന്ത് (13), വാഷിംഗ്ടൺ സുന്ദർ (15), നിതീഷ് കുമാർ റെഡ്ഡി (പൂജ്യം), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിവർ അമ്പേ പരാജയമായി.
37 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സിമോൺ ഹാര്‍മര്‍ ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കഥകഴിച്ചത്. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കോ യാൻസൻ, സെനുരൺ മുത്തുസാമി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 549 റണ്‍സിന്റെ പടുകൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവച്ച് ദക്ഷിണാഫ്രിക്ക. നാലാം ദിനം ലഞ്ചിനുശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെന്ന നിലയിൽ സന്ദർശകർ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
94 റണ്‍സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 35 റണ്‍സുമായി വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ നിന്നു. റയാൻ റിക്കിള്ടൺ (35), എയ്ഡന്‍ മാര്‍ക്രം (29), ക്യാപ്റ്റൻ തെംബ ബാവുമ (മൂന്ന്), ടോണി ഡി സോര്‍സി (49) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
നാലുവിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിൽ ഉച്ചഭക്ഷണത്തിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക സ്കോർ 260ൽ നില്‍ക്കെ സ്റ്റബ്സിന്റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 62 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 489 റൺസിനെതിരേ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 201 റൺസിന് അവസാനിച്ചിരുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസുമായി കെ.എൽ. രാഹുലും റണ്ണൊന്നുമെടുക്കാതെ സായ് സുദർശനുമാണ് ക്രീസിൽ. 13 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
Sports
ഗോഹട്ടി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ ലീഡിലേക്ക്. വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ്.
ആറു വിക്കറ്റ് ബാക്കിനില്‍ക്കെ സന്ദർശകർക്ക് ഇപ്പോള്‍ 508 റണ്‍സിന്റെ ആകെ ലീഡുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 489 റൺസിനെതിരേ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 201 റൺസിന് അവസാനിച്ചിരുന്നു.
60 റണ്‍സോടെ ട്രിസ്റ്റൻ സ്റ്റബ്സും 29 റൺസുമായി വിയാൻ മുൾഡറുമാണ് ക്രീസില്‍. റയാൻ റിക്കിള്ടൺ (35), എയ്ഡന്‍ മാര്‍ക്രം (29), ക്യാപ്റ്റൻ തെംബ ബാവുമ (മൂന്ന്), ടോണി ഡി സോര്‍സി (49) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 46 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്ത്തി.
Sports
ഗോഹട്ടി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 489നെതിരേ ഇന്ത്യ 201 റൺസിനു പുറത്തായി. അതേസമയം, ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിപ്പിക്കാതെ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിന് ഇറങ്ങാൻ തീരുമാനിച്ചു.
58 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ.എൽ. രാഹുൽ (22), സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം), ഋഷഭ് പന്ത് (ഏഴ്), നിതീഷ് കുമാർ റെഡ്ഡി (10), രവീന്ദ്ര ജഡേജ (ആറ്), ജസ്പ്രീത് ബുംറ (അഞ്ച്) എന്നിവർക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മുഹമ്മദ് സിറാജ് (രണ്ട്) പുറത്താവാതെ നിന്നു.
അതേസമയം, അവസാന വിക്കറ്റുകളിൽ അതിഗംഭീര ചെറുത്തുനില്പ് നടത്തിയ വാഷിംഗ്ടൺ സുന്ദറും (48) കുൽദീപ് യാദവുമാണ് (19) ഇന്ത്യയെ 200 കടത്തിയത്. ഇരുവരും ചേർന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 48 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ യാന്‍സനാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ വിറപ്പിച്ചത്. സിമോണ്‍ ഹാര്‍മർ മൂന്നു വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.
Sports
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 489നെതിരേ മൂന്നാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 102 എന്ന നിലയിലാണ്.
ആറു റൺസുമായി ഋഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. യശസ്വി ജയ്സ്വാൾ (58), കെ.എൽ. രാഹുൽ (22), സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നിലവിൽ ദക്ഷിണാഫ്രിക്കൻ സ്കോറിനോട് 387 റണ്‍സ് പിറകിലാണ് ഇന്ത്യ.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സിമോൺ ഹാർമർ രണ്ടുവിക്കറ്റും മാർക്കോ യാൻസൺ, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിലാണ് സന്ദർശകർ.
28 റൺസുമായി ട്രിസ്റ്റൺ സ്റ്റബ്സും 33 റൺസുമായി നായകൻ തെംബ ബാവുമയുമാണ് ക്രീസിൽ. 38 റൺസെടുത്ത എയ്ഡൻ മാർക്രമും 35 റൺസുമായി റയാൻ റിക്കിൾട്ടണുമാണ് പുറത്തായത്.
നേരത്തെ, ടോസ് ജയിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തു. സ്കോർ റൺസിൽ നില്‍ക്കെ ഏയ്ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
തൊട്ടടുത്ത ഓവറിൽ റിക്കിൾട്ടണെ പുറത്താക്കിയ കുൽദീപ് ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസം സമ്മാനിച്ചു. പിന്നീട് ക്രീസിൽ ഒന്നിച്ച ട്രിസ്റ്റൺ സ്റ്റബ്സും തെംബ ബാവുമയും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ഒരുമിച്ച് നിലവിൽ 72 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
Sports
ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബൗളിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ ടെസ്റ്റ് തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സായ് സുദര്ശന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അക്സര്‍ പട്ടേലിന് പകരം ഓള് റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിൽ ഇടംപിടിച്ചു. ഋഷഭ് പന്താണ് നായകൻ.
ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. കോര്ബിന് ബോഷിന് പകരം സെനുരാന് മുത്തുസാമി ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: എയ്ഡൻ മാർക്രം, റിയാൻ റിക്കിൾട്ടൺ, വിയാൻ മൾഡർ, തെംബ ബാവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, കെയ്ൽ വെരെയ്നെ, മാർക്കോ യാൻസൻ, സെനുരൻ മുത്തുസാമി, സൈമൺ ഹാർമർ, കേശവ് മഹാരാജ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ധ്രുവ് ജുറെൽ, ഋഷഭ് പന്ത് (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
Sports
കോൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റണ്‍സ് ലീഡ്. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 62.2 ഓവറിൽ 189 റണ്‍സിന് ഓൾഔട്ടായി.
119 പന്തിൽ 39 റണ്‍സ് നേടിയ കെ.എൽ. രാഹുലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ. വാഷിംഗ്ടണ്‍ സുന്ദർ 29 റണ്‍സും നേടി. ഋഷഭ് പന്തും രവീന്ദ്ര ജഡേജയും 27 റണ്‍സ് വീതവും നേടി.
യശ്വസി ജസ് വാൾ (12), ധ്രുവ് ജുറൽ (14), അക്സർ പട്ടേൽ (14) എന്നിവർക്കാർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ശുഭ്മാൻ ഗിൽ പരിക്കേറ്റ് പുറത്തായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
സൈമണ്‍ ഹാർമറിന്റെ മിന്നുന്ന പ്രകടനമാണ് ഇന്ത്യയെ തകർത്തത്. ഹാർമർ 15.2 ഓവറിൽ 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകൾ നേടി. മാർകോ ജാൻസെൻ മൂന്ന് വിക്കറ്റും വീഴ്ത്തി.
ഒന്നാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 159 റൺസാണ് നേടിയത്. ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്.
Sports
കോൽക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 159 റണ്‍സ് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റണ്‍സിന് രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യയ്ക്കായി കെ.എൽ. രാഹുൽ 39 റണ്‍സും വാഷിംഗ്ടണ്‍ സുന്ദർ 29 റണ്‍സും നേടി. ഋഷഭ് പന്തും രവീന്ദ്ര ജഡേജയും 27 റണ്‍സ് വീതവും നേടി. ധ്രുവ് ജുറലിന് 14 റണ്‍സ് മാത്രമാണ് നേടാനായത്.
അക്സർ പട്ടേലും കുൽദീപ് യാദവുമാണ് ക്രീസിൽ. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ നാല് റണ്‍സിന് റിട്ടയർ ഹർട്ടായി.
ദക്ഷിണാഫ്രിക്കയ്ക്കായി സൈമൻ ഹർമർ മൂന്ന് വിക്കറ്റ് വീഴ്ത്തി. മാർക്കോ ജാൻസെൻ, കേശവ് മാഹരാജ്, കോർബിൻ ബോഷ് എന്നിവർ ഓരോ വിക്കറ്റും നേടി.
Sports
കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ ആദ്യദിനം ഇന്ത്യൻ ആദിപത്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 159-ന് പുറത്താക്കിയ ഇന്ത്യ, ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്.
കെ.എല്‍ രാഹുലും (13), വാഷിംഗ്ടണ്‍ സുന്ദറുമാണ് (6) ക്രീസില്‍. 12 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്കന്‍ സ്കോറിനേക്കാള്‍ 122 റണ്‍സ് പിന്നിലാണ് ഇന്ത്യ. മാർക്കോ ജാൻസനാണ് ജയ്സ്വാളിന്റെ വിക്കറ്റ്.
ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ റിയാൻ റിക്കിള്‍ടണും ഏയ്ഡന്‍ മാര്‍ക്രമും സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് 10.3 ഓവറില്‍ 57 റണ്‍സ് അടിച്ചെടുത്തു.
എന്നാൽ, തന്റെ രണ്ടാം സ്പെല്ലില് ഓപ്പണര്‍മാരെ രണ്ടുപേരെയും മടക്കിയ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കൻ കുതിപ്പിന് തടയിട്ടു. പിന്നാലെ സ്കോർ 71 റൺസിൽ നില്‍ക്കെ നായകൻ തെംപ ബാവുമയെയും പിന്നാലെ വിയാൻ മുൾഡറെയും പുറത്താക്കി കുൽദീപ് യാദവ് യാദവ് ആഞ്ഞടിച്ചു.
സ്കോർ 120 റൺസിൽ നില്‍ക്കെ ടോണി ഡി സോർസിയെ ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി. പിന്നീട് എത്തിയ ആർക്കും ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പിടിച്ചുനില്‍ക്കാനായില്ല. അവസാനത്തെ നാലു ബാറ്റർമാർ രണ്ടക്കം പോലും കാണാതെ പുറത്തായി.
ദക്ഷിണാഫ്രിക്കൻനിരയിൽ എയ്ഡൻ മാർക്രം (31), റയാൻ റിക്കിൾട്ടൺ (23), വിയാൻ മുൾഡർ (24), ടോണി ഡി സോർസി (24), കൈൽ വെരെയ്നെ (16), ട്രിസ്റ്റൺ സ്റ്റബ്സ് (15) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
27 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. കുൽദീപ് യാദവും മുഹമ്മദ് സിറാജും രണ്ടുവിക്കറ്റ് വീതവും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
Sports
കോൽക്കത്ത: ഇന്ത്യക്കെതിരായ കോൽക്കത്ത ടെസ്റ്റിൽ മികച്ച തുടക്കത്തിനു ശേഷം തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. 159 റൺസിന് എല്ലാവരും പുറത്തായി.
എയ്ഡൻ മാർക്രം (31), റയാൻ റിക്കിൾട്ടൺ (23), വിയാൻ മുൾഡർ (24), ടോണി ഡി സോർസി (24), കൈൽ വെരെയ്നെ (16), ട്രിസ്റ്റൺ സ്റ്റബ്സ് (15) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
27 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. കുൽദീപ് യാദവും മുഹമ്മദ് സിറാജും രണ്ടുവിക്കറ്റ് വീതവും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ റിയാൻ റിക്കിള്‍ടണും ഏയ്ഡന്‍ മാര്‍ക്രമും സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് 10.3 ഓവറില്‍ 57 റണ്‍സ് അടിച്ചെടുത്തു.
എന്നാൽ, തന്റെ രണ്ടാം സ്പെല്ലില് ഓപ്പണര്‍മാരെ രണ്ടുപേരെയും മടക്കിയ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കൻ കുതിപ്പിന് തടയിട്ടു. പിന്നാലെ സ്കോർ 71 റൺസിൽ നില്‍ക്കെ നായകൻ തെംപ ബാവുമയെയും പിന്നാലെ വിയാൻ മുൾഡറെയും പുറത്താക്കി കുൽദീപ് യാദവ് യാദവ് ആഞ്ഞടിച്ചു.
സ്കോർ 120 റൺസിൽ നില്‍ക്കെ ടോണി ഡി സോർസിയെ ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി. പിന്നീട് എത്തിയ ആർക്കും ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പിടിച്ചുനില്‍ക്കാനായില്ല. അവസാനത്തെ നാലു ബാറ്റർമാർ രണ്ടക്കം പോലും കാണാതെ പുറത്തായി.
Sports
കോൽക്കത്ത: ഇന്ത്യക്കെതിരായ കോൽക്കത്ത ടെസ്റ്റിൽ മികച്ച തുടക്കത്തിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. 120 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായി. രണ്ടു റൺസുമായി ട്രിസ്റ്റൺ സ്റ്റബ്സും നാലു റൺസുമായി കെയ്ൽ വെരെയ്നെയുമാണ് ക്രീസിൽ.
എയ്ഡൻ മാർക്രം (31), റയാൻ റിക്കിൾട്ടൺ (23), വിയാൻ മുൾഡർ (24), ടോണി ഡി സോർസി (24), തെംപ ബാവുമ (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് സന്ദർശകർക്കു നഷ്ടമായത്. 18 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. കുൽദീപ് യാദവ് 34 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി.
കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ റിയാൻ റിക്കിള്‍ടണും ഏയ്ഡന്‍ മാര്‍ക്രമും സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് 10.3 ഓവറില്‍ 57 റണ്‍സ് അടിച്ചെടുത്തു.
എന്നാൽ, തന്റെ രണ്ടാം സ്പെല്ലില് ഓപ്പണര്‍മാരെ രണ്ടുപേരെയും മടക്കിയ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കൻ കുതിപ്പിന് തടയിട്ടു. പിന്നാലെ സ്കോർ 71 റൺസിൽ നില്‍ക്കെ നായകൻ തെംപ ബാവുമയെയും പിന്നാലെ വിയാൻ മുൾഡറെയും പുറത്താക്കി കുൽദീപ് യാദവ് യാദവ് ആഞ്ഞടിച്ചു.
സ്കോർ 120 റൺസിൽ നില്‍ക്കെ ടോണി ഡി സോർസിയെ ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി.
Sports
മുംബൈ: ഐസിസി വനിതാ ഏകദിന ലോക കിരീടം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കന്നി ലോകകിരീടത്തിൽ മുത്തമിട്ടത്. 52 റൺസിനാണ് ഇന്ത്യ ഫൈനലിൽ വിജയിച്ചത്.
299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾഔട്ടായി. സെഞ്ചുറിയുമായി ക്യാപ്റ്റൻ ലോറ വോൾവാർട്ട് (101) പൊരുതിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല.
അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഷെഫാലി വർമ രണ്ട് വിക്കറ്റെടുത്തു. ശ്രീ ചരണി ഒരു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ ടൂർണമെന്റിന്റെ താരവും ഷെഫാലി ഫൈനലിലെ താരവും ആയി. ലോകകപ്പ് വിജയിക്കുന്ന നാലാമത്തെ ടീമായി ഇതോടെ ഇന്ത്യ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകളാണ് ഇതിന് മുമ്പ് ലോക കിരീടം സ്വന്തമാക്കിയിട്ടുള്ളത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഭേദപ്പെട്ട തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ 51 റണ്‍സ് ചേര്‍ക്കാന്‍ വോള്‍വാര്‍ഡ് - ടസ്മിന്‍ ബ്രിട്ട്സ് (23) സഖ്യത്തിന് സാധിച്ചിരുന്നു. എന്നാല്‍ ടസ്മിന്‍ 10-ാം ഓവറില്‍ അമന്‍ജോത് കൗറിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി.
പിന്നാലെ അന്നകെ ബോഷ് (0) ശ്രീചരണിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സുനെ ലുസ് (2), മരിസാനെ കാപ്പ് (4), സിനാലോ ജാഫ്ത (16) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതോടെ അഞ്ചിന് 148 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.
തുടര്‍ന്ന് വാള്‍വാര്‍ഡ് - അനെകെ ബോഷ് സഖ്യം 61 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചെങ്കിലും ദീപ്തി ശര്‍മ ബ്രേക്ക് ത്രൂമായെത്തി. ബോഷ്, ദീപ്തിയുടെ പന്തില്‍ ബൗള്‍ഡായി. വൈകാതെ വോള്‍വാര്‍ഡും മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ക്ലോ ട്രൈയോണ് (9), നതീന്‍ ഡി ക്ലാര്‍ക്ക് (18), അയബോന്‍ഗ ഖാക (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മ്ലാബ പുറത്താവാതെ നിന്നു.
മോഹിപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന - ഷെഫാലി സഖ്യം 104 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ 18-ാം ഓവറില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ ലഭിച്ചു. ക്ലോ ട്രൈയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്തയ്ക്ക് ക്യാച്ച് നല്‍കിയാണ് മന്ദാന മടങ്ങുന്നത്. 58 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികള്‍ നേടി. തുടര്‍ന്നെത്തിയ ജമീമ റോഡ്രിഗസ് (24), ഷെഫാലിക്കൊപ്പം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷെഫാലി 28-ാം ഓവറില്‍ മടങ്ങി. ഖാകയുടെ പന്തില്‍ സുനെ ലുസിന് ക്യാച്ച്. 78 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും ഏഴ് ഫോറും നേടി.
പിന്നാലെ ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (20) അധികനേരം ക്രീസില്‍ തുടരാനായില്ല. ജമീമയും പവലിയനില്‍ തിരച്ചെത്തി. അമന്‍ജോത് കൗര്‍ (12) കൂടി മടങ്ങിയതോടെ അഞ്ചിന് 245 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് റിച്ച - ദീപ്തി കൂട്ടുകെട്ട് 47 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് സ്കോര്‍ 300ന് അടുത്ത് എത്തിച്ചത്. 49-ാം ഓവറിലെ അവസാന പന്തില്‍ റിച്ച മടങ്ങി.
രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിച്ചയുടെ ഇന്നിംഗ്സ്. അവസാന ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. അവസാന പന്തില്‍ ദീപ്തി റണ്ണൗട്ടാവുകയും ചെയ്തു. 58 പന്തുകള്‍ നേരിട്ട ദീപ്തി ഒരു സിക്സും മൂന്ന് ഫോറും നേടി. രാധാ യാദവ് ദീപ്തിക്കൊപ്പം പുറത്താവാതെ നിന്നു.